Kodanchery

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി

കോടഞ്ചേരി: മലയോരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി.പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് തീരുമാനം. പരിശോധനയ്ക്കായി കോടഞ്ചേരി ടാസ്ക് ഫോഴ്സ് എന്ന സന്നദ്ധ സംഘടനയും, സെക്ടറൽ മജിസ്ട്രേറ്റും, നാട്ടുകാരും പോലീസിനൊപ്പമുണ്ട്.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കോടഞ്ചേരി ഇൻസ്പെക്ടർ ഓഫ് പോലീസ് എസ്. നിസാം അറിയിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകനയോഗം ചേർന്നു

Related Articles

Leave a Reply

Back to top button