Kodiyathur

ചെറുവാടി പന്ത്രണ്ടാം വാർഡിൽ കോവിഡ് ജാഗ്രതായോഗം

കൊടിയത്തൂർ: ചെറുവാടി പന്ത്രണ്ടാം വാർഡിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാർഡിലെ റെസിഡെൻസ് അസോസിയേഷനുകളുടേയും രാഷ്ട്രീയ പാർട്ടി ഭാരവാഹികളുടെയും യോഗം വിളിച്ചു ചേർത്തു. റെസിഡെൻസ് അസോസിയേഷനുകളുടെ നേതൃത്ത്വത്തിൽ കോവിഡ് പരിശോധനകൾ കർശനമാക്കുന്ന തിന്നും ബോധവൽക്കരണ – പ്രധിരോധ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്താൻ തീരുമാനിച്ചു.

വാർഡ് മെമ്പർ മജീദ് രിഹ് ലയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർസുഹ്റ വെള്ളങ്ങോട്ട് ,മുക്കം ജനമൈത്രി പോലീസ്‌ സമ്പ് ഇൻസ്പെക്റ്റർ അസൈൻസർ, ജൂനിയർ ഹെൽത്ത് ഇൻ സ്പെക്ടർ പ്രജീഷ്സർ , എന്നിവർ ബോധവൽക്കരണ സന്ദേശം നൽകി. കെ. സി.മമ്മത്കുട്ടി, മോയിൻബാപ്പു കണിച്ചാടി, എൻ പി മുഹമ്മദ് വെള്ളങ്ങോട്ട് , യൂസഫ് പാറപുറത്ത് നാസർ എസ്.എ, ഉസ്മാൻ കൂടത്തിൽ, വാഹിദ് കൊളക്കാടൻ. വിവിധ റസിഡൻസ് ഭാരവാഹികൾ സംബന്ധിച്ച പരിപാടിയിൽ ജാഗ്രതാ സമിതി കൺവീണർ മഹ്റൂഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു, അശാവർക്കർ ശോഭന , RRT അംഗങ്ങളായ നിയാസ് ചെറുവാടി, റഹിം കണിച്ചാടി, അബ്ബാസ് കളത്തിൽ, മെഹബൂബ് പുത്തലത്ത് , ശാനവാസ് കണിച്ചാടി,തുങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ വാർഡിലേ എല്ലാവരേയും ടെസ്റ്റ് ചെയ്യുന്നതിനും വീടുതോറും കയറി ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button