Kodanchery
കാട്ടുപന്നിയുടെ ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോടഞ്ചേരി: അടിവാരം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. നെല്ലിപ്പൊയിൽ മാലിശ്ശേരിയിൽ ബിജുവിനാണ് (46) പരിക്കേറ്റത്.
ഇന്നലെ ഉച്ചക്ക് അടിവാരം പെട്രോൾ പമ്പിൽ നിന്ന് ഓട്ടോയിൽ ഇന്ധനം നിറച്ച് ഇറങ്ങി വരവേയാണ് കാട്ടു പന്നിയുടെ ആക്രമണം ഉണ്ടായത്.
റോഡിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞ് ബിജു വാഹനത്തിനടിയിലാവുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തിയാണ് പുറത്തെടുത്തത്.







