Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 17 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തിയ 36 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭിച്ച 4 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 237 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 10 പേർക്ക് വാക്സിനേഷൻ നൽകി.
വാർഡ് 5,10 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ് 7ൽ 4 പേർക്കും വാർഡ് 9,16 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 11ൽ 7 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.






