Anakkampoyil
ജണ്ടകെട്ട്; മുത്തപ്പൻപുഴയിലെ കൃഷിഭൂമിയിൽ സംയുക്ത സർവേ വേണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം)

ആനക്കാംപൊയിൽ: ഗ്രാമപ്പഞ്ചായത്തിലെ മുത്തപ്പൻപുഴയിലെ കൃഷിഭൂമിയിൽ ജണ്ട കെട്ടുന്ന വനംവകുപ്പ് നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാനേതാക്കൾ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി. റവന്യൂ, വനം വകുപ്പ് സംയുക്തസർവേ കൂടാതെ ജണ്ട കെട്ടുന്നത് നിർത്തിവെപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പാർട്ടി ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് സുബിൻ തയ്യിൽ, വിൽസൻ താഴത്തുപറമ്പിൽ, ആൻസി സെബാസ്റ്റ്യൻ, ദീപക്, ബിനു എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.







