Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 13 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
വാർഡ് 2, 6, 7, 8,15ൽ ഒരാൾക്ക് വീതവും, വാർഡ് 9ൽ 2 പേർക്കും, വാർഡ് 16 ൽ 6 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
നാളെ 23/08/21 തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് ആർ ടി പി സി ആർ / ആൻറിജൻ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ് എന്ന് അധികൃതർ അറിയിച്ചു.







