പ്ലസ് വൺ പ്രവേശനം:ജില്ലാ സ്പോട്സ് കൗൺസിലിന്റെ നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സൗകര്യമൊരുക്കുന്നു:

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പ്ലസ് വൺ അഡ്മിഷന് അപേക്ഷ നൽകേണ്ട വിദ്യാർത്ഥികൾ ജില്ലാ സ്പോട്സ് കൗൺസിലിന്റെ നീന്തൽ സെർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംവിധാനമൊരുക്കുന്നു.കോവിഡ് നിയന്ത്രണങ്ങളുടെ പ്രത്യേക സാഹര്യത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ ഓഫീസിലേക്ക് പോകുന്നതിലെ പ്രയാസം മനസ്സിലാക്കി ഗ്രാമ പഞ്ചായത്ത്, വാർഡ് തലത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മാരുടെ നേതൃത്വത്തിൽ എല്ലാ അപേക്ഷകളും കളക്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ സ്പോട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഗ്രാമ പഞ്ചായത്തിൽ നിന്നും നേരത്തെ കൈപ്പറ്റിയ നീന്തൽ സർട്ടിഫിക്കറ്റും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും കുട്ടികളുടെ നീന്തൽ അറിയാമെന്ന സത്യവാങ്മൂലവും 2021 ആഗസ്റ്റ് 27 (വെള്ളിയാഴ്ച ) 4 മണിക്ക് മുമ്പായി ബന്ധപ്പെട്ട വാർഡ് മെമ്പർമാരെ ഏൽപ്പിക്കണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.







