India

എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണം; നിർദേശവുമായി വീണ്ടും മമത ബാനർജി

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെ സാധ്യമായ എല്ലാ വഴികളിലൂടെയും തടയാൻ ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാൽ മുഖ്യമന്ത്രി മമത ബാനർജി. എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണമെന്ന് മമത ബാനർജി വീണ്ടും ആവശ്യപ്പെട്ടു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണം എന്നും മമത നിർദേശിച്ചു.

നേരത്തെ രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്നും, യോജിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മമത ബാനർജി കത്തയച്ചിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും മമത ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.

പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ത്രീകളും കുട്ടികളും കർഷകരും തൊഴിലാളികളും പട്ടികവർഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളിൽപ്പെട്ടവരും വളരെയേറെ ആശങ്കാകുലരാണ്. ഈ സാഹചര്യത്തെ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. നമ്മൾ എന്നത്തേക്കാളും ഒരുമിച്ച് നിൽക്കേണ്ടസമയമാണിതെന്നായിരുന്നു ആശങ്കയോടെയുള്ള മമതയുടെ കത്ത്.

Related Articles

Leave a Reply

Back to top button