Pullurampara
ബി.ആർ.സി ദേശഭക്തിഗാന മൽസരം; ഒന്നാം സ്ഥാനം പുല്ലൂരാംപാറ യു.പി സ്കൂളിന്

പുല്ലൂരാംപാറ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുന്ദമംഗലം ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മൽസരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു.







