വ്യാപാരി സമരം; കടകൾ അടപ്പിച്ചു; സമരമായി മുന്നോട്ടുപോകും; വ്യാപാരികൾ

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടെയ്മെന്റ് സോണായി തുടരുന്ന തിരുവമ്പാടി ടൗണിൽ കടകൾ തുറന്നു പ്രതിഷേധിച്ചിരുന്നു, തുടർന്ന് പഞ്ചായത്ത് വാർഡ് മെമ്പറും, പോലീസും സ്ഥലത്തെത്തുകയും, സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ രണ്ടു മണിക്ക് മുമ്പായി കടകളടച്ചു നൽകാമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ സുമിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി മാളിയേക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ജിജി കെ തോമസ് എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്.
കണ്ടെയ്മെന്റ് സോണിലെ നിയന്ത്രണങ്ങൾ ജനങ്ങൾ നിർബന്ധമായും പാലിക്കണമെന്നും, കടകൾ അടയ്ക്കാത്ത വ്യാപാരികൾക്കെതിരെ കേസെടുത്തതായും തിരുവമ്പാടി പോലീസ് പറഞ്ഞു.
കളക്ടറുമായി ജില്ലാ നേതൃത്വം ചർച്ച നടത്തിയ ശേഷം തുടർ നടപടികൾ ആലോചിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ജിജി കെ തോമസ് പറഞ്ഞു.







