Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി സ്കൂളിൽ വെച്ച് ഇന്ന് 33 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിൽ 7 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 13 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ആകെ 278 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 251 പേർ വീടുകളിൽ തുടരുന്നു. ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 37 പേർ രോഗമുക്തരായി.
വാർഡ് 1, 5, 6, 13, 15, 16ൽ ഒരാൾക്ക് വീതവും വാർഡ് 3 ൽ 3 പേർക്കും വാർഡ് 9, 12 ൽ 2 പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 918 പേർക്ക് വാക്സിനേഷൻ നൽകിയെന്നും. നാളെ തിരുവമ്പാടി യുവി സ്കൂളിൽ വെച്ച് ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ് എന്നും അധികൃതർ അറിയിച്ചു.






