ThiruvambadyVideos
തിരുവമ്പാടിയിൽ വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്

തിരുവമ്പാടി: ലിസാ ഹോസ്പിറ്റലിനു സമീപം തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ കാറിടിച്ച് കാൽ നടയാത്രികയായ യുവതിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8:30 ഓടെ ആണ് അപകടം. ഉടൻ ലിസാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ദ പരിശോധനക്കായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മൈക്കാവ് സ്വദേശിനിയായ മുനീറ(38) എന്ന യുവതിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരം അല്ലെന്നും, കൊടുവള്ളി സ്വദേശിയുടെ വാഹനമാണ് ഇടിച്ചതെന്നും നാട്ടുകാർ പറയുന്നു.







