കോടഞ്ചേരി; മഞ്ഞുവയലിലെ കടുവയെ ഉടൻ പിടികൂടാൻ നടപടി വേണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു

കോടഞ്ചേരി: മഞ്ഞുവയൽ പൊട്ടൻകോഡ് മലയിൽ കടുവയുടെ സാന്നിധ്യം സമീപവാസികൾ നേരിൽ കണ്ടിട്ടും കൂടു സ്ഥാപിച്ച് കടുവയെ പിടികൂടാൻ, അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പരിസരപ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കടുവ സ്വൈര്യവിഹാരം നടത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. വനവും കൃഷിഭൂമിയും വേർതിരിക്കാതെ വനം വകുപ്പ് നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം നടത്തുന്നത് അധികൃതരുടെ അനാസ്ഥയാണെന്നും യോഗം ആരോപിച്ചു. ഓൺലൈൻ യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കെ എം പൗലോസ്, ലിസി ചാക്കോ, ജോസുകുട്ടി പെരുമ്പള്ളി, വിൻസെന്റ് വടക്കേ മുറിയിൽ, ജിജി എലിവാ ലുങ്കൽ,ടോമി ഇല്ലിമൂട്ടിൽ, റോസമ്മ തോമസ്, ടോമി പെരുമ്പ നാനി, ജോസഫ് പരത്തമല, ജോസഫ് ആല വേലി, ആൽബിൻ ഊന്നുകല്ലേൽ,ലൈജു അരീപ്പറമ്പിൽ, ജോർജ് കാരിക്കതറ, തോമസ് കാരൂപാറ, ജെയിംസ് അഴകത്ത് എന്നിവർ പ്രസംഗിച്ചു.







