ഇൻ്ററാക്ടീവ് ഇംഗ്ലീഷ് വെബിനാർ സംഘടിപ്പിച്ചു.

പുല്ലൂരാംപാറ : പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ കുട്ടികളുടെ ഇംഗ്ലീഷ് പഠനം സുഗമമാക്കുക, ആയാസ രഹിതമായി ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി ഇൻ്റെറാക്ടീവ് ഇംഗ്ലീഷ് വെബിനാർ സംഘടിപ്പിച്ചു.
ലാംഗ്വേജ് ഗെയിമുകൾ, ഇൻസ്റ്റൻ്റ് ടെസ്റ്റുകൾ, ഭാഷാ പ്രയോഗ മത്സരങ്ങൾ , ക്ലാസ്സുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച വെബിനാർ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി. ജ്യോതിഭായി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡൻ്റ് ശ്രീ. ജോസ് കുട്ടി നീണ്ടുകുന്നെൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ഇൻ്ററാക്ടീവ് ഇംഗ്ലീഷ് ക്ലബ് റീജിയണൽ കോർഡിനേറ്ററുമായ ജോളി ജോസഫ് വെബിനാർ നയിച്ചു.
ഹെഡ് മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ, അധ്യാപകരായ ബീന പോൾ, ഷിനോജ് സി. ജെ, റെജി സെബാസ്റ്റ്യൻ, ആൻ മേരി, വിദ്യാർത്ഥികളായ അമൽ ജെയ്സൺ, ട്രീസ മരിയ ആൻറണി, ദിയ ട്രീസ അജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. മിഷ് ഹൽ, ദിയ തോമസ്, സോന സോജൻ എന്നീവർ വിവിധ മത്സരങ്ങളിൽ വിജയികളായി.







