Kodanchery
ലയൺസ് ക്ലബ് സ്‌കൂളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

കോടഞ്ചേരി: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പുതുപ്പാടി ലയൺസ് ക്ലബ് കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനർ, സാനിറ്റൈസേഷൻ സാമഗ്രഗികൾ തുടങ്ങിയവ ക്ലബിൻ്റെ സർവ്വീസിൻ്റെ ഭാഗമായി പ്രധാന അധ്യാപകൻ വിജോയ് തോമസിന് നൽകി.
ലയൺസ് ക്ലബ് പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ, സെക്രട്ടറി എബി മാത്യു, ട്രഷറർ ജോസ് മാതാപ്പാറ ,സ്കൂൾ പ്രിൻസിപ്പാൾ ഷിവിച്ചൻ മാത്യു, അധ്യാപകരായ മിനി സിറിയക്, സീന റോസ്, പി. ടി. എ. എക്സിക്യുട്ടീവ് അംഗം ഷിജോ പനച്ചിക്കൽ എന്നിവർ നേതൃത്വം നൽകി.







