തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണം;ഡോ. രാജേന്ദ്രസിംഗ്

കോടഞ്ചേരി: തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും ഇന്ത്യയുടെ വാട്ടർമാനും മാഗ്സാസെ അവാർഡ് ജേതാവുമായ ഡോ. രാജേന്ദ്രസിംഗ് പറഞ്ഞു.
തുഷാരഗിരി വനമേഖല സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ തന്നെ നിലനിർത്തണമെന്നും വനഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള നദി സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുഷാരഗിരിയിൽ എത്തിയതായിരുന്നു അദ്ദേഹം.
നദി സംരക്ഷണ സമിതി സെക്രട്ടറി ടി.വി രാജൻ, വിളയോടി വേണുഗോപാൽ, ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കൽ, പരിസ്ഥിതി പ്രവർത്തകരായ സുലൈമാൻ, ശ്രീനിവാസൻ,വിജയരാഘവൻ ചേലിയ, സുമ പള്ളിപ്പുറം, ഷുക്കൂർ വാഴക്കാട്, മീത്തിൽ അബ്ദുൽ അസീസ്, ഉഷാറാണി എന്നിവരും തുഷാരഗിരിയിൽ എത്തിയിരുന്നു.
കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു കോടഞ്ചേരി തുഷാരഗിരിയിൽ വനംവകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി കർഷകർക്ക് തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് അനന്തമായി നീട്ടുന്നതിനെതിരെയും, വിധി നടപ്പാക്കാതിരിക്കാൻ ചില സംഘടനകൾ വ്യാജപ്രചരണങ്ങൾ നടത്തുന്നതിനെതിരെയും കർഷകർ ഫാർമേഴ്സ് റിലീഫ് ഫോറം, കിഫ, നീതി സേന എന്നീ കർഷക കൂട്ടായ്മകളുടെ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ നിർദിഷ്ട കൃഷിഭൂമിക്ക് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കൃഷിഭൂമി സന്ദർശിച്ച മഗ്‌സേന അവാർഡ് ജേതാവ് ഡോക്ടർ രാജേന്ദ്ര സിങ്ങിനോട് കർഷക കൂട്ടായ്മ നിജസ്ഥിതി ബോധ്യപ്പെടുത്തി. പ്രതിഷേധ കൂട്ടായ്മയിൽ അലക്സ് പ്ലാൻപറമ്പിൽ, ബേബി ഊട്ടുപുര, സേവ്യർ കിഴക്കേ കുന്നേൽ, സെബാസ്റ്റ്യൻ വാമറ്റത്തിൽ, ബിൻസു തിരുമല എന്നിവർ പ്രസംഗിച്ചു







