Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിൻ എടുക്കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ കോവിഡ് വാക്സിൻ എടുക്കാത്തവരുടെയും രണ്ടാം ഡോസിൻ്റെ സമയം കഴിഞ്ഞിട്ടും വാക്സിൻ എടുക്കാത്തവരുടെയും ലിസ്റ്റ് തയ്യാറാക്കുന്നു. വാർഡ് മെമ്പർമാരുടെയും, ആശാ പ്രവർത്തകരുടെയും, കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും ഐ.സി.ഡി.എസ്സിൻ്റെയും സഹകരണത്തോടെയാണ് സർവ്വേ നടത്തുന്നത്.

കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് 112 ദിവസം കഴിഞ്ഞവരുടെയും കോവാക്സിൻ സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവരുടെയും കോവിഡ് വാക്സിൻ ഒറ്റ ഡോസും എടുക്കാത്തവരുടെയും ലിസ്റ്റാണ് ഒറ്റ ദിവസത്തെ സർവേയിലൂടെ തയ്യാറാക്കുന്നത്.

ഗ്രാമപഞ്ചായത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. നിഖില. കെ, ഹെൽത്ത്‌ ഇൻസ്പെക്ടർ എം.സുനീർ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button