Koombara
കൂമ്പാറയിൽ നിന്ന് കാശ്മീർ വരെ കാൽനടയാത്രയുമായി കൂമ്പാറ സ്വദേശികളായ രണ്ടു ചെറുപ്പക്കാർ

കൂമ്പാറ:കൂമ്പാറയിൽ നിന്ന് കാശ്മീർ വരെ കാൽനട സഞ്ചാരത്തിനൊരുങ്ങി യുവാക്കളായ രണ്ടു സുഹൃത്തുക്കൾ. കൂമ്പാറ സ്വദേശികളായ സഫ്‌വാനും, അബിൻ സുരേഷുമാണ് കാൽനട യാത്ര നടത്തുന്നത്.
കഴിഞ്ഞ ദിവസം രാവിലെ 10:00 മണിക്ക് കൂമ്പാറ അങ്ങാടിയിൽ നടന്ന ലളിതമായ ചടങ്ങിൽ സാമൂഹിക പ്രവർത്തകനും റിട്ട:ഹെഡ്മാസ്റ്ററായ ജോസ് കുഴമ്പിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കൽനടയായി 6 മാസം കൊണ്ട് കാശ്മീരിൽ എത്താനാണ് ലക്ഷ്യമെന്ന് സഫ്‌വാൻ മാധ്യമങ്ങളോട് പറഞ്ഞു.







