Mukkam

യുവാവിന്റെ ചികിത്സ: ബിരിയാണി ചാലഞ്ചിലൂടെ ലഭിച്ചത് 5 ലക്ഷം രൂപ

മുക്കം: ബിരിയാണി ചാലഞ്ച് ആവേശമായി മാറിയതോടെ ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സ സഹായ നിധിയിലേക്ക് ലഭിച്ചത് 5 ലക്ഷം രൂപ. എരഞ്ഞിമാവിലെ സലാഹുദ്ദീൻ ചികിത്സ ഫണ്ടിലേക്കുള്ള തുക സമാഹരിക്കുന്നതിനു ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിലാണ് 5 ലക്ഷം രൂപ സമാഹരിക്കാനായത്.

ബിരിയാണിക്കുള്ള സാമഗ്രികളും പലരും അകമഴിഞ്ഞ് നൽകിയതോടെ ചാലഞ്ച് വൻ വിജയമാവുകയായിരുന്നു. കൊടിയത്തൂർ പഞ്ചായത്തംഗം മറിയം കുട്ടിഹസ്സൻ, എസ്.കെ.സിദ്ധീഖ്, അബ്ദ കുന്നത്ത്, ഹാഷിം കാരാളിപറമ്പ്, കെ.ജി. ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ചാലഞ്ച് നടത്തിയത്.

Related Articles

Leave a Reply

Back to top button