Thiruvambady

തിരുവമ്പാടി പാതിരാമണ്ണിൽ പുഴയോരത്ത് മുള തൈ നടൽ സംഘടിപ്പിച്ചു.

തിരുവമ്പാടി: സാംസ്‌കാരിക സംഘടനയായ ആവാസ് തിരുവമ്പാടിയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും കൂട്ടായി കേരള വനം വകുപ്പിന്റെ സഹകരണത്തോടെ ഇരുവഴിഞ്ഞിപുഴ തീരസംരക്ഷണത്തിന്റെ ഭാഗമായി തിരുവമ്പാടി പാതിരാമണ്ണില്‍ പുഴയോരത്ത് മുള തൈ നടല്‍ സംഘടിപ്പിച്ചു.

വനം വകുപ്പിന്റെ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം പത്മനാഭന്‍ പുഴ തീരത്ത് മുള തൈകള്‍ നട്ട് പരിപാടി ഉല്‍ഘാടനം ചെയ്തു. പരസഹായത്താല്‍ ജീവിക്കുന്ന ആശ്രയ ജീവിയാണ് മനുഷ്യനെന്നും, അതിനാല്‍ സഹജീവിയെയും നാം വസിക്കുന്ന പരിസ്ഥിതിയെയും സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പരിസ്ഥിതി എന്നിവക്കെല്ലാം തുല്യ അവകാശികളാണ് ഭൂമിയിലെ ജീവജാലങ്ങളെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

ആവാസ് വൈസ് ചെയര്‍ പേഴ്‌സണ്‍ എ എം ബിന്ദുകുമാരി അധ്യക്ഷത വഹിച്ചു. ആവാസ് സെക്രട്ടറി ജിഷി പട്ടയില്‍, ഭാരവാഹികളായ വി സി ഷാജി, സന്തോഷ് മേക്കട, സി ഡി എസ് മെമ്പര്‍ സൈറ ഉമ്മത്തൂര്‍, ബൈജു കല്ലുരുട്ടി, സുരേഷ് ബാബു മക്കാട്ട് ചാലില്‍, ജുമാന അബ്ദുള്‍ റസാക്ക്, പി വി അര്‍ജുന്‍, സുന്ദരന്‍ എ പ്രണവം, ജോഷി തറോല്‍, എം കെ സരോജിനി, അനാമിക ബിജു എന്നിവര്‍ സംസാരിച്ചു.

പുഴ തീരത്ത് മുളതൈ നടലിന് പ്രകാശന്‍ മേക്കട, കെ ആര്‍ ഹരിബാബു, പി വി അനിരുദ്ധ്, നന്ദന കൃഷ്ണന്‍, ശ്രീലക്ഷ്മി സന്തോഷ്, ഗ്രാമീണ തൊഴിലുറപ്പ് മെമ്പര്‍മാരായ അനിത ഷാജി, റസീന ഷംസുദ്ദീന്‍, ഷൈലജ ഷാജി, പി എം ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button