Kodiyathur

കാരക്കുറ്റി സ്റ്റേഡിയം-കുറുപ്പൻകണ്ടി റോഡ് നിർമാണം പ്രവർത്തി തുടങ്ങി

കൊടിയത്തൂർ : ഒരു വയൽ ദൂരമേയുള്ളൂ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കാരക്കുറ്റിയും കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കക്കാടും തമ്മിൽ. പക്ഷേ, അടുത്തെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് യാത്രചെയ്യണമായിരുന്നു. എന്നാൽ, ഇനി അധികനാൾ ഇങ്ങനെ ചുറ്റിത്തിരിയേണ്ടാ. ഇരുപഞ്ചായത്തുകളും കൈകോർത്ത് ഈ നാട്ടുകാർക്കായി ഉണ്ണിമോയിൻഹാജി-കാരക്കുറ്റി സ്റ്റേഡിയം- കുറുപ്പൻകണ്ടി റോഡ് പണി തുടങ്ങിയത്. സ്ഥലം വിട്ടുനൽകിയ സ്ഥലമുടമകളുടെ നന്മയാണ് റോഡ് സാധ്യമാക്കിയത്.

കാരശ്ശേരി പഞ്ചായത്തിലെ നിർമാണം തുടങ്ങിയിട്ട് ഒരുമാസത്തിലേറെയായി. ഇപ്പോൾ കൊടിയത്തൂർഭാഗത്തെ നിർമാണവും തുടങ്ങി. റോഡിന്റെ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഭാഗത്തെ നിർമാണം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷയായി. നിർമാണക്കമ്മിറ്റി ചെയർമാൻ സി.കെ. ഉമർ സുല്ലമി, കൺവീനർ എം.എ. അബ്ദുൽ അസീസ് ആരിഫ്, എം.എൻ. അബ്ദുറഹിമാൻ ഹാജി, സി.പി. അസീസ്, അബ്ദുറഹിമാൻ ചെറുകുന്നത്ത്, അബ്ദുള്ള ചെറുകുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button