Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്; വേളംകോട് കുന്നത്തുകുടിപ്പടി കോരംകൈ റോഡിൻ്റെ ഉദ്ഘാടനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വേളംകോട് കുന്നത്തുകുടിപ്പടി കോരംകൈ റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് നിർവ്വഹിച്ചു.
വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സിബി ചിരണ്ടായത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസി: ലിസി ചാക്കോ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി റിയാനസ് സുബൈർ മെമ്പർ ചിന്ന അശോകൻ, പ്രദേശവാസികളായ ഞാളിയത്ത് യോഹന്നാൻ സാർ, ബേബി കുന്നത്തുകുടി, ജോഷി മനയത്ത് കുടി തുടങ്ങിയവർ പങ്കെടുത്തു.






