Thiruvambady

നാലു തലമുറകളിൽ ജനിച്ച നാലുപേർക്കും ഒരേ ജനനത്തീയതി

തിരുവമ്പാടി: ഒരു കുടുംബത്തിൽ നാലു തലമുറകളിൽ ജനിച്ച നാലുപേർക്കും ഒരേ ജനനതീയതി. മാസവും ദിവസവും ഒന്നുതന്നെയെന്നതാണ് അപൂർവത. ഇക്കഴിഞ്ഞ ജനുവരി 31-ന് പിറന്ന കുഞ്ഞും അച്ഛനും മുത്തച്ഛനും മുത്തച്ഛന്റെ അച്ഛനുമാണ് ഒരേ ജന്മദിനമുള്ളത്.

തിരുവമ്പാടി മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ. കുര്യച്ചന്റെ കുടുംബത്തിലാണിത്. ഇദ്ദേഹത്തിന്റെ അച്ഛൻ പുല്ലൂരാംപാറ തെങ്ങുംമൂട്ടിൽ ജോസഫ് (ഔത) ജനിച്ചത് ഒരു ജനുവരി 31-ന്. മകൻ കുര്യാച്ചന്റെ പിറന്നാളും ഇതേ തീയതി തന്നെ. 15-വർഷക്കാലം തിരുവമ്പാടി പഞ്ചായത്ത് ജനപ്രതിനിധിയായിരുന്ന അദ്ദേഹത്തിന് മൂന്നു മക്കളാണുള്ളത്.

ഏക ആൺകുട്ടി ഷിന്റോ ടി. കുര്യാച്ചൻ ജനിച്ചതും ഇതേദിനം. ഷിന്റോയുടെ മകൻ ഹെയ്ഡൻ കുര്യൻ ജോസഫിന്റെ ജനനതീയതിയും ഒന്നായതോടെ വീട്ടുകാർക്കും നാട്ടുകാർക്കും അത്ഭുതം. തികച്ചും യാദൃച്ഛികമായി സംഭവിച്ച പിറന്നാൾ പൊരുത്തത്തിന്റെ കൗതുകത്തിലാണ് തെങ്ങുംമൂട്ടിൽ കുടുംബം.

Related Articles

Leave a Reply

Back to top button