ഇലന്തുകടവ് തുരുത്ത് സംരക്ഷണ
ബണ്ട് മന്ത്രി റോഷി അഗസ്റ്റിൻ നാടിനു സമർപ്പിച്ചു; 20 ലക്ഷം രൂപയുടെ പദ്ധതിക്ക് കൂടി അനുമതി നൽകി മന്ത്രി

തിരുവമ്പാടി: മലയോര വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാരിന്റെ നയം എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്ത് സംരക്ഷണ ബണ്ട് നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി.
ഇലന്തുകടവ് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനത്തിന് 20 ലക്ഷം രൂപയുടെ പദ്ധതിക്ക് കൂടി അനുമതി നൽകുന്നതായി മന്ത്രി ഉദ്ഘാടന വേളയിൽ വ്യക്തമാക്കി.
2018, 19 വർഷത്തിൽ ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞ് ഒഴുകി റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് തുരുത്തിലെ വീടുകളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായതിനുള്ള പ്രതിവിധി എന്ന നിലയിലാണ് പ്രതിരോധ ബണ്ട് നിർമിച്ചത്.
വെള്ളപ്പൊക്ക് പ്രതിരോധ ഫണ്ടിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപയ്ക്ക് 142 മീറ്ററിലും, റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപയ്ക്ക് 300 മീറ്റർ ദൂരത്തിലുമാണ് പ്രതിരോധ ബണ്ട് നിർമിച്ചത്.
ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, സൂപ്രണ്ടിങ് എൻജിനീയർ ബാലകൃഷ്ണൻ മണ്ണാറയ്ക്കൽ, എക്സിക്യൂട്ടീവ് എൻജിനീയർ ഷാലു സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പ്രസിഡന്റ് പഞ്ചായത്ത് വൈസ് കെ.എ.അബ്ദുറഹ്മാൻ, കെ.ഡി. ആന്റണി, ടി.എം. ജോസഫ്, പി.ടി.അഗസ്റ്റിൻ, സി.എൻ.പുരുഷോത്തമൻ, ജോയി ക്ലാങ്കുഴിയിൽ, പി.സി.ഡേവിഡ്, മുഹമ്മദ് വട്ടപറമ്പിൽ, ഏബ്രഹാം മാനുവൽ, സാഫിർ ആനക്കാംപൊയിൽ, ജോയിക്കുട്ടി ലൂക്കോസ്, ബേബി മണ്ണംപ്ലാക്കൽ, എ ഇ ജി. മോഹനൻ, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.







