Thiruvambady

പുന്നക്കൽ മധുരമൂലയിലെ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു.

തിരുവമ്പാടി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുന്നയ്ക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ, തിരുവമ്പാടി ജി സി സി കെ എം സി സി യുടെ സഹകരണത്തോടെ പുന്നക്കൽ മധുരമൂലയിൽ ആരംഭിച്ച ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, കോൺഗ്രസ് നേതാവ് റോബർട്ട് നെല്ലിക്കതെരുവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button