Thiruvambady

കോഴിക്കോട് ജില്ലാ സബ് കലക്ടർ മേലേ പൊന്നാങ്കയം ആദിവാസി കോളനി സന്ദർശിച്ചു

തിരുവമ്പാടി: ഗ്രാമപഞ്ചാത്തിലെ കൊടക്കാട്ടുപാറ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ കോഴിക്കോട് ജില്ലാ സബ് കലക്ടർ ചെൽ ശാസിനി. വി സന്ദശിച്ചു.

33 കുടുംബങ്ങളുടെ സാമുഹ്യ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം വിലയിരുത്തി. മദ്യപാനവിപത്താണ് കോളനിയിലെ അംഗങ്ങൾ നേരിടുന്ന വെല്ലുവിളി എന്നും, ഇതിന് പരിഹാരം മുണ്ടാക്കാനും കൂടുതൽ ജീവിത നിലവരം ഉയർത്താനും അംഗനവാടിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് കെ. എ അബദുറഹിമാൻ, വാർഡ് മെമ്പർ കെ. ഡി ആന്റണി, പഞ്ചായത്ത് സെക്രട്ടറി ലിബിൻ ജോസഫ്, ട്രൈബൽ എക്സ്റ്റേഷൻ ഓഫിസർ ഷമീർ, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, കൃഷി ഓഫിസർ, ഐ .സി .എസ് ഓഫിസർ, അംഗവാടി ടീച്ചർ നിഷ ജോർജ്, എസ്.റ്റി പ്രമോട്ടർ ശ്യാം കിഷോർ, ആശ പ്രവത്തക ഷീന അനിഷ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button