Thiruvambady

ആസാദി കാ അമ്യത് ; തിരുവമ്പാടിയിൽ പ്രത്യേക ഗ്രാമസഭ നടത്തി

തിരുവമ്പാടി : രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആചരിച്ച് വരുന്ന ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പഞ്ചായത്ത് രാജ് ദിനമായ ഏപ്രിൽ 24 ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.

ഗ്രാമസഭാ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ഗ്രാമ സഭയിൽ കില ആർ പി കെ മുരളീധരൻ മാസ്റ്റർ ക്ലാസെടുത്തു. എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയെ കുറിച്ച് കില ആർ പി സതിദേവിയും കിസാൻ ക്രഡിറ്റ് കാർഡിനെ കുറിച്ച് കൃഷി ഓഫീസർ രാജേശ്വരിയും വിശദീകരിച്ചു.

പതിനാലാം പഞ്ച വത്സര പദ്ധതിയുടെ നയസമീപനവും സുസ്ഥിര വികസന ലക്ഷ്യങ്ങളും ഗ്രാമസഭ ചർച്ച ചെയ്തു. 2030 ഓടെ ഐക്യരാഷ്ട്ര സഭ ലക്ഷ്യമിടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ സഭയിൽ അവതരിപ്പിച്ചു.കേരളം മുന്നോട്ട് വെക്കുന്ന പത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങളായ ദാരിദ്ര്യ രഹിതവും ഉയർന്ന ഉപജീവനമാർഗ്ഗം ഉള്ളതുമായ ഗ്രാമം, ആരോഗ്യ ഗ്രാമം, ശിശു സൗഹൃദ പഞ്ചായത്ത്, ജല പര്യാപ്ത ഗ്രാമം,ഹരിത ഗ്രാമം, സ്വയം പര്യാപ്ത അടിസ്ഥാനസൗകര്യങ്ങളുടെ കൂടിയ ഗ്രാമം, സാമൂഹിക സുരക്ഷിത ഗ്രാമം, സദ്ഭരണം,ഗ്രാമങ്ങളിൽ ലിംഗ സമത്വ വികസനം, ഗുണമേൻമയുള്ള വിദ്യാഭ്യാസം തുടങ്ങിയ ഗ്രാമ സഭയിൽ അവതരിപ്പിച്ച് ചർച്ച ചെയ്തു.

പരിപാടിയിൽ വികസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ , സെക്രട്ടറി ബിബിൻ ജോസഫ് , മുഹമ്മദലി കെ എം, ഷൗക്കത്തലി കൊല്ലളത്തിൽ, രാജു അമ്പലത്തിങ്കൽ,ബിന്ദു ജോൺസൻ , ലിസി സണ്ണി, രാധാമണി, ഷൈനി ബെന്നി, മഞ്ജു ഷിബിൻ, അസി സെക്രട്ടറി എ മനോജ്, അപ്പു കോട്ടയിൽ, ജോർജ് കാവാലം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button