ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ് പണി അനാസ്ഥകെതിരെ പരാതി നൽകി

കോടഞ്ചേരി: ഈങ്ങാപ്പുഴ മുതൽ കണ്ണോത്ത് വരെയുള്ള 6.1 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയാക്കാത്തത് സംബന്ധിച്ച് എന്റെ നാട് ജനകീയ കൂട്ടായ്മ പരാതി നൽകി.
എഗ്രിമെന്റ് അഥോറിറ്റിയായ സുപ്രണ്ടിംഗ് എൻജിനിയർക്കും, നിർമ്മാണ ചുമതലയുടെ ഏകോപനം നടത്തേണ്ട എക്സിക്യൂട്ടീവ് എൻജിനിയറെയും നേരിൽ കണ്ടാണ് പരാതി നൽകിയതെന്ന് സംഘടനയുടെ പ്രസിഡന്റ് യു.ടി. ഷാജു ഉപ്പന്മാക്കൽ അറിയിച്ചു.
നാഥ് കൺസ്ട്രക്ഷൻസ് ആണ് പ്രവർത്തി ഏറ്റെടുത്തത്. കാലവധി സമയം കഴിഞ്ഞിട്ടും റോഡ് പണി പകുതി പോലും പുർത്തിയായിട്ടില്ല. പ്രദേശത്തെ ഏഴ് സ്കൂളുകളിലും ഗവണ്മെന്റ് കോളജിലും പഠിക്കുന്ന നിരവധി കുട്ടികൾ യാത്ര ചെയ്യുന്ന റോഡാണിത്.
കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്ത് ഓഫീസുമായും മറ്റ് നിരവധി സർക്കാർ ഓഫീസുകളുമായും നിരന്തരം ബന്ധപ്പെടുന്ന നുറ് കണക്കിനാളുകൾ കഴിഞ്ഞ 33-മാസങ്ങളായി തീരാദുരിതമനുഭവിക്കുകയാണ്. ജില്ലയിൽ ഇതേ കരാർ കമ്പനി ഏറ്റെടുത്തു നടത്തുന്ന അഞ്ചിലധികം പ്രവർത്തികളുണ്ട്. ഇവയും കലാവധി കഴിഞ്ഞ് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കിയിരിക്കുകയാണ്







