Thiruvambady
തിരുവമ്പാടി ടൗണിലെ സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു.

തിരുവമ്പാടി : അങ്ങാടിയിൽ വീണ്ടും അഴുക്കുചാൽ ദുരന്തം. സ്ലാബില്ലാത്ത അഴുക്കുചാലിൽ കാൽതെറ്റിവീണ് വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റു. തോട്ടത്തിൻകടവ് വിളർമാട്ടുമ്മൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീല (66) യ്ക്കാണ് പരിക്ക്. ഇവരെ തിരുവമ്പാടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് റോഡിൽ പെട്രോൾ പമ്പിനു സമീപം രാത്രി 7.30-നാണ് സംഭവം. വലതുകാലിന്റെ രണ്ടുഭാഗത്തായി മൊത്തം പന്ത്രണ്ട് തുന്നലുണ്ട്. നവീകരണത്തിലുളള കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡിന്റെ ഭാഗമായുള്ള അഴുക്കുചാലാണിത്. റോഡ് നിർമാണം സ്തംഭനാവസ്ഥയിലാണ്. സ്ലാബില്ലാതെ പല ഭാഗങ്ങളിലും ഭാഗികമായാണ് അഴുക്കുചാൽ നിർമാണം നടന്നത്. ഒരുവർഷത്തിനിടെ പത്തോളം പേരാണ് അഴുക്കുചാൽ ദുരന്തത്തിനിരയായത്







