Local

പാചകവാതക വില വർദ്ധനവിനെതിരെ അടുപ്പുകൂട്ടി സമരം നടത്തി

കോടഞ്ചേരി: പാചകവാതകത്തിന് ഒരു മാനദണ്ഡവും ഇല്ലാതെ വില വർധിപ്പിച് അടുക്കള അടച്ചുപൂട്ടികുന്ന കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ യും കുത്തകകളെ സംരക്ഷിച്ച് പാവങ്ങളെ വേട്ടയാടുന്ന മോദി സർക്കാരിൻറെ നയങ്ങളിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ അടുപ്പുകൂട്ടി പാചകം ചെയ്തു പ്രതിഷേധ സമരം നടത്തി.

അടുപ്പുകൂട്ടി സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു.

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, ജോസ് പെരുമ്പള്ളി, ജോബി ജോസഫ്, വിൻസെൻറ് വടക്കേ മുറിയിൽ, ബേബി വളയത്തിൽ, ടോമി ഇല്ലിമൂട്ടിൽ, അന്നക്കുട്ടി ദേവസ്യ, ചിന്ന അശോകൻ, ലീലാമ്മ മംഗലത്ത്, ആൽബിൻ ഊന്ന്കല്ലേൽ, വാസുദേവൻ ഞാറ്റുകാലായിൽ, ജോബി പുതിയ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

രാജു വെട്ടിക്കമല, ലീലാമ്മ കണ്ടത്തിൽ, സൂസൻ കേഴ പ്ലാക്കൽ, രവി കൂട്ട കാഞ്ഞിരത്തിങ്കൽ, ജോബി കുന്നത്ത്, ബൈജു വർഗീസ്, എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button