Puthuppady

പരിസ്ഥിതി ദിനം; വിവിധ പരിപാടികളോട് കൂടി ആചരിച്ച് വയനാട് ചുരം സംരക്ഷണ സമിതി

പുതുപ്പാടി: അടിവാരം – വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളോട് കൂടി ആചരിച്ചു. മരാലിംഗനം. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, യാത്രക്കാർക്ക് വൃക്ഷതൈ വിതരണം, ചുരം മേഖലകളിൽ ഫലവൃക്ഷതൈ വെച്ചു പിടിപ്പിക്കൽ, ചുരം വളവുകൾ പൂച്ചെടികൾ വെച്ചു പിടിപ്പിച്ചു മനോഹരമാക്കിയും പരിസ്ഥിതി ദിനം ആചരിച്ചു.

സെന്റ്മേരീസ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിക്ക് നേതൃത്വം നല്കി. താമരശ്ശേരി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവൻ ചുരം രണ്ടാം വളവിൽ ബോഗൺ വില്ല തൈ നട്ടു പരിപാടികൾ ഉൽഘാടനം ചെയ്തു.

കണലാട് സെക്ഷൻ ഫോറസ്റ്റ്റ് ഓഫീസർ കെ.കെ റോയ് യുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, വൈസ് പ്രസിഡന്റ് സി.പി.സി രാമൻ, ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, സെക്രട്ടറി അനിൽ കണലാട്, ഗഫൂർ ഒതയോത്ത്, സെന്റ് മേരീസ് സ്കൂൾ അധ്യാപകൻ അഷ്കർ അലി, പിടിഎ പ്രസിഡണ്ട് ഡോ :- മാനുവൽ ഷമീർ എംപി, സതീഷ് എം.പി തുടങ്ങി ചുരം സംരക്ഷണ സമിതിയുടെ മുപ്പതോളം വളണ്ടിയർമാർ പരിപാടിയിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button