Kodanchery

ബാലസംഘം കോടഞ്ചേരി മേഖലാ സമ്മേളനം നടത്തി

കോടഞ്ചേരി: ബാലസംഘം കോടഞ്ചേരി മേഖല സമ്മേളനം ജില്ലാക്കമ്മറ്റി അംഗം
സജിൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഏരിയ സെക്രട്ടറി പ്രജീഷ് സംഘടനാ റിപ്പോർട്ട്
അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ജ്യോതി കൃഷ്ണ പ്രവർത്തന റിപ്പോർട്ട്
അവതരിപ്പിച്ചു.

മേഖലാ പ്രസിഡണ്ട് ഋത്വിക് ഗോപാൽ സാബു അദ്യക്ഷത വഹിച്ചു. ഫാദർ റെജി കോലാനിക്കൽ ആശംസകൾ അറിയിച്ചു സമ്മേളനം പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് ഋത്വിക് ഗോപാൽ, വൈ: പ്രസിഡണ്ടുമാർ അജയ്, കിഷൻ.സെക്രട്ടറി ജ്യോതി കൃഷ്ണ ജോ: സെക്രട്ടറിമാർ അഖിൽ, ഷാനോ കൺവീനർ അമ്പിളി ഷാജി, ജോ: കൺവീനർ സൂസി വർഗ്ഗീസ് രക്ഷാധികാരി സിന്ധു സാബു കോർഡിനേറ്റർ എ.എം ഫൈസൽ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button