പച്ചത്തേങ്ങ സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക; കേരള കർഷക സംഘം

തിരുവമ്പാടി: സർക്കാർ നിശ്ച്ചയിച്ച താങ്ങുവിലയിൽ കർഷകരുടെ മുഴുവൻ തേങ്ങയും സംഭരിക്കാനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്ന് കേരള കർഷകസംഘം മറിയപ്പുറം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് കർഷകരുടെ നാലിലൊന്ന് തേങ്ങ പോലും സർക്കാർ നിശ്ചയിച്ച താങ്ങുവിലയിൽ സംഭരിക്കാൻ കഴിയുന്നില്ല. തേങ്ങ ശേഖരണം ആഴ്ച്ചയിൽ രണ്ട് ദിവസം എന്നത് മാറ്റി കുറഞ്ഞത് നാല് ദിവസമെങ്കിലും ശേഖരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു.
യൂണിറ്റ് സമ്മേളനം കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം ജോർജ്ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി ജോ. സെക്രട്ടറി സി ഗണേഷ് ബാബു, വൈസ് പ്രസിഡൻ്റ് ജമീഷ് ഇളംതുരുത്തിയിൽ, സജി ഫിലിപ്പ്, മേഖല കമ്മറ്റി അംഗങ്ങളായ മുഹമ്മദ് കാളിയേടത്ത്, ജിബിൻ പി ജെ, നൗഷാദ് പി എം, റിയാസ് പി എസ്, അബ്ദുറഹ്മാൻ, ശശി സി ജി എന്നിവർ സംസാരിച്ചു.
കർഷക സംഘം മറിയപ്പുറം യൂണിറ്റ് മറിയപ്പുറം, ചെറുവളപ്പ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി വിഭജിച്ചു.
മറിയപ്പുറം യൂണിറ്റ് ഭാരവാഹികളായി പ്രസിഡൻ്റ് സൈതലവി, സെക്രട്ടറി ശശി എം.എം, ട്രഷറർ ഇസഹാഖ് എന്നിവരേയും, ചെറുവളപ്പ് യൂണിറ്റ് ഭാരവാഹികളായി പ്രസിഡൻ്റ് ഷഫീക്ക് പി.എ, സെക്രട്ടറി മോഹനൻ കെ കെ, ട്രഷറർ ഷെമീന നൗഷാദ് എന്നിവരെ തെരഞ്ഞെടുത്തു.
കർഷക സമ്മേളനത്തിൽ മികച്ച ക്ഷീരകർഷകയായ നിഷ മാടൻതോടിനേയും, മാത്യക ക്ഷീരകർഷക ദമ്പതികളായ ഗോപാലൻ, അമ്മിണി എന്നിവരേയും മികച്ച സമ്മിശ്ര കർഷകനായ പിച്ചൻ സൈതലവിയേയും,എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ സഫ്ന കെ എസ്, ആദിൽ സി എച്ച്, യു എസ് എസ് നേടിയ റുഖ്സാന എ എ എന്നിവരെയും ആദരിച്ചു.







