Thiruvambady

കാട്ടാനശല്യം; കക്കാടംപൊയിലിൽ വനസംരക്ഷണസമിതി രൂപവത്കരിച്ചു

തിരുവമ്പാടി : കാട്ടാന ശല്യത്തെ ചെറുക്കാൻ കക്കാടംപൊയിലിൽ വനസംരക്ഷണ സമിതി രൂപവത്കരിച്ചു. പഞ്ചായത്ത്, വനംവകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർന്ന ജനകീയ കൺവെൻഷനിലാണ് സമിതി രൂപവത്കരിച്ചത്.

കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ഉദ്ഘാടനംചെയ്തു. വാർഡ് അംഗം സീനാ ബിജു അധ്യക്ഷതവഹിച്ചു.

കൃഷി ഓഫീസർ പി.എം. മൊഹമ്മദ്, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എ. പ്രസന്നകുമാർ, ജെറീന റോയ്, ബിന്ദു ജയൻ, കെ.കെ. സുധാകരൻ നായർ, ടി. ബിനോയ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button