Puthuppady

മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

പുതുപ്പാടി : മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂടവേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായിപുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് അടിവാരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി ഉൽഘാടനം ചെയ്തു. പ്രതിഷേധിക്കുന്നവരേയും, എതിർ ശബ്ദമുയർത്തുന്നവരേയും വേട്ടയാടി പീഡിപ്പിക്കുന്ന സംഘപരിവാർ നയത്തിനെതിരെ ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്നും,ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഭരണ കൂട ശക്തികളുടെ പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.സി,മുഹമ്മദ്ഹാജി അദ്ധ്യക്ഷതവഹിച്ചു. സി.എ,മുഹമ്മദ്, ഒയോത്ത് അഷ്‌റഫ്, എ,കെ അഹമ്മദ്കുട്ടിഹാജി, മുത്തുഅബ്ദുൽ സലാം, ഷംസീർ പോത്താറ്റിൽ,പി.കെ നംഷീദ്, കെ.സി ശിഹാബ്, ഷംസു കുനിയിൽ, നജ്മുന്നിസഷരീഫ്, പി.കെ അബ്ദുൽ സലാം,സി.പി റിയാസ്, എ.പി സലീം, പഞ്ചിലി അബ്ദുള്ള, വി.കെ ഷംനാദ്എന്നിവർ സംസാരിച്ചു. പി.കെ മുഹമ്മദലി സ്വാഗതവുംകെ.സി ഹംസ mനന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button