Thiruvambady
മുക്കം ഫയർ സ്റ്റേഷൻ ജീവനക്കാർക്ക് റെയിൻ കോട്ടുകൾ നൽകി; കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ്

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കം ഫയർ സ്റ്റേഷനിലെ ഹോം ഗാർഡുകൾക്ക് ആവശ്യമായ റെയിൻ കോട്ടുകൾ നൽകി.
മുക്കം ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ പി.ഐ. ശംസുദ്ദീൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസിൽ നിന്നും റെയിൻ കോട്ടുകൾ ഏറ്റുവാങ്ങി.
തിരുവമ്പാടി യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ആൽബിൻ, സന്തോഷ്, ഗിരീഷ്, ഷമീർ ഫയർ അസിസ്റ്റന്റ്മാരായ അബ്ദുൽ ഷുക്കൂർ, ജയേഷ്, നിപിൻ ദാസ്, ശർഫുദ്ദീൻ എന്നിവർ സന്നിഹിതരായി.







