ഗവ.യു.പി.സ്കൂൾ ചെമ്പുകടവിൽ യുദ്ധവിരുദ്ധ സമാധാന റാലി സംഘടിപ്പിച്ചു

കോടഞ്ചേരി: സമാധാനത്തിന്റെ സന്ദേശവുമായി ഗവ. യുപിഎസ് ചെമ്പു കടവിലെ സ്കൂളിലെ വിദ്യാർഥികൾ, യുദ്ധവിരുദ്ധ സമാധാന റാലികൾ സംഘടിപ്പിച്ചു.
ഹിരോഷിമ-നാഗസാക്കി ദിനത്തിൻറെ ഭാഗമായിട്ടാണ് യുദ്ധവിരുദ്ധ സമാധാന റാലി സംഘടിപ്പിച്ചത്. “യുദ്ധം നാടിന് ആപത്തെന്നും”ലോകത്തിന് സമാധാനം ആവശ്യമാണ് എന്ന മുദ്രാവാക്യങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ഉയർത്തിയാണ് വിദ്യാർത്ഥികൾ പ്രസ്തുത റാലിയിൽ പങ്കെടുത്തത്.
ലോകസമാധാനത്തിനായി ആകാശത്തേക്ക് ഹൈഡ്രജുകൾ പറത്തി വിദ്യാർത്ഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യുദ്ധം രാജ്യങ്ങളുടെ സ്വപ്നങ്ങളുടെ മേൽ വീഴുന്ന കരിനിഴൽ ആണെന്നും ലോകത്ത് യുദ്ധം ഒരിക്കലും ഒരു പുരോഗതിയും കൊണ്ടുവരില്ല എന്നും റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനാധ്യാപകൻ സുരേഷ് തോമസ് റാലി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ഹിഷാം എം എച്ച്, എസ്.ആർ.ജി കൺവീനർ പ്രത്യുഷ് കണ്ണൂർ, പിടിഎ പ്രസിഡണ്ട് ഷൈജു എന്നിവർ റാലിയെ അഭിസംബോധന ചെയ്തു. അധ്യാപകരായ ആൻ ട്രീസ ജോസ്,അബ്ദുൽ സമദ്, അനീഷ് അബ്രഹാം ,ജുനേഷ്, ലുലു മീരാൻ, സാക്കിറ, സോണിയ, മുബീന, അനുജോബീഷ്, പുഷ്പ, ഷീജ, രാജി തുടങ്ങി മുഴുവൻ അധ്യാപകരും റാലിക്ക് നേതൃത്വം നൽകി. എം.പി ടി.എ പ്രസിഡണ്ട് മിനി ഷാജു പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.







