Koodaranji

കൂടരഞ്ഞിൽ സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിൽ അമൃതമഹോൽസവം ആഘോഷിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിൽ സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിച്ചു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്യ്തു. സ്കൂളിൽ പുതിയതായി നിർമിച്ച സ്റ്റാഫ് റൂമിൻ്റെയും ലൈബ്രറിയുടെയും ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.

സ്കൂൾ അസി.മാനേജർ ഫാ. മാത്യു ചിലമ്പാട്ടുശേരിൽ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട്  മേരി തങ്കച്ചൻ വാർഡ് മെമ്പർ ജോസ് മാവറ, പി.ടി.എ പ്രസിഡന്റ് സണ്ണി പെരുകിലംതറപ്പേൽ, ഹെഡ്മിനിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, എം.പി.ടി.എ പ്രസിഡണ്ട് മീന റോയ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button