തിരുവമ്പാടി എസ്റ്റേറ്റിലെ അനിശ്ചിതകാല സമരം; 28 ദിവസം പിന്നിട്ടു

തിരുവമ്പാടി: നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം 28 ദിവസം പിന്നിട്ടു.
തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹസമരം തുടങ്ങിയിട്ട് അഞ്ചാമത്തെ ദിവസമാണ്. സി ബീന. സരോജിനി. സുലൈഖ. രജിത. എന്നീ സ്ത്രീ തൊഴിലാളികളാണ് ഇന്ന് സത്യാഗ്രഹം അനുഷ്ഠിച്ചത്.
സമരത്തിന് പിന്തുണ അറിയിച്ച് ഇന്നും നിരവധി ആളുകളും സംഘടനകളും സമരപന്തലിൽ എത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് തോട്ടത്തിൻകടവ് പ്രവർത്തകർ പ്രകടനവുമായെത്തി സമരത്തിന് പിന്തുണ അറിയിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് ഗോപി തേനെങ്ങൾ. ബൂത്ത് പ്രസിഡന്റ് ബേബി മാളിയേക്കൽ. വൈസ് പ്രസിഡന്റ് ശിവരാമൻ ശ്രീനിലയം. ബൂത്ത് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം. വേണുദാസൻ ചിറ്റാരിക്കൽ. മുസ്തഫ പാലോളി. എന്നിവർ സംസാരിച്ചു.
സ്വതന്ത്ര റബ്ബർ ടാപ്പിംഗ് സമിതി സംസ്ഥാന കമ്മറ്റി അംഗങ്ങൾ ഇന്ന് സമരപന്തലിൽ എത്തി സമരത്തിന് പിന്തുണ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് ഷാഫി പെരിന്തൽമണ്ണ. സംസ്ഥാന സെക്രട്ടറി ഹനീഫ. ഷാജി അഷ്റഫ് എന്നിവർ സംസാരിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് മെമ്പർമാർ ഇന്ന് സമരപന്തലിൽ എത്തി പിന്തുണ അറിയിച്ചു. കെ എം മുഹമ്മദലി. കെ എം ബേബി. കെ ഡി ആന്റണി. ബീന ആറാംപുറത്ത്. രാധാമണി. ശോഭഷാജി. അപ്പു പോട്ടയിൽ എന്നിവർ സംസാരിച്ചു.







