ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ഓണാഘോഷ ഘോഷയാത്ര നടത്തി

കോടഞ്ചേരി. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആഘോഷങ്ങളും ഉത്സവങ്ങളും വീടുകളിൽ മാത്രം ഒതുങ്ങി പോയപ്പോൾ, ഒരേ മനസ്സോടുകൂടെ മലയാളികൾ മഹാമാരിയെ പൊരുതി തോൽപ്പിച്ച് വീണ്ടും പൊന്നോണം ആഘോഷിക്കുവാൻ കാത്തിരിക്കുന്ന സന്ദർഭത്തിൽ ഗ്രാമങ്ങളെ ഉണർത്തുന്ന ഹൃദയസ്പർശക ഘോഷയാത്ര നടത്തിയ ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂളിൽ വിദ്യാർഥികൾ ഒരു ഗ്രാമത്തിന്റെ മുഴുവൻ കയ്യടിയും ഏറ്റുവാങ്ങി.
പതിവിലും വ്യത്യസ്തമായി ഓണ ഐതിഹ്യ ചരിത്രങ്ങളും, ഐതീഹ്യ കഥാപാത്രങ്ങളും, മലയാള തനിമയുടെ സംസ്കാരവും, ചിങ്ങമാസത്തിലെ കൃഷി വിളവെടുപ്പിന്റെ നായകരായ കർഷകനും, തുടങ്ങി വ്യത്യസ്ത സംസ്കാരങ്ങളുടെ പ്രതീകമായ കഥാപാത്രങ്ങളെയും അണിനിരത്തിയാണ് ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർത്ഥികൾ ഘോഷയാത്ര സംഘടിപ്പിച്ചത്.
ഇത്തരം ഹൃദയ സ്പർശമായ ഘോഷയാത്രകൾ സംഘടിപ്പിച്ച വിദ്യാർത്ഥികളെ ചെമ്പുകടവ് അങ്ങാടിയിൽ വച്ച് കരഘോഷത്തോടെ, മിഠായും,മധുരങ്ങളും നൽകിയാണ് നാട്ടുകാർ സ്വീകരിച്ചത്. ഘോഷയാത്ര ചെമ്പുകടവ് അക്കര അങ്ങാടിയിൽ വച്ച് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി പഞ്ചായത്ത് സാമൂഹ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർ വനജ, പ്രധാനധ്യാപകനായ സുരേഷ് തോമസ്, അധ്യാപകനായ പ്രത്യുഷ് കണ്ണൂർ, ആൻ ട്രീസ ജോസ്, ഹിഷാം എം എച്ച് , അനീഷ് എബ്രഹാം, ജുനേഷ്, സാക്കിറ, സേതു, മുബീന, ഷീജ, സമദ്, പി ടി. എ പ്രസിഡണ്ട് ഷൈജു, വൈസ് പ്രസിഡണ്ട് മുനീർ, എം പി ടി എ പ്രസിഡണ്ട് മിനി ഷാജു, എക്സിക്യൂട്ടീവ് അംഗം ബഷീർ, ബോബി, തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം കൊടുത്തു.







