Pullurampara

പുല്ലൂരാംപാറ; പൊന്നാങ്കയത്ത് നിയന്ത്രണം വിട്ട ജീപ്പ് നിർത്തിയിട്ട ബസ്സിൽ ഇടിച്ച് അപകടം

പുല്ലുരാംപാറ: മലയോര ഹൈവേയിൽ പൊന്നാങ്കയം ജംഗ്ഷനിൽ റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിലേക്ക് ജീപ്പ് ഇടിച്ചുകയറി അപകടം. പുല്ലുരാംപാറ – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലേയ്ക്കാണ് നിയന്ത്രണം വിട്ട് ജീപ്പ് ഇടിച്ചു കയറിയത്.

ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ടുപേരെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ എത്തിയ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിലേക്ക് ഇടിച്ചു കയറിയതാണെന്നാണ് നാട്ടുകാർ പറയുന്നത്.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരായ രാജു പുളിക്കൽ, സന്ദീപ് പുളിക്കൽ, ജോഷി മണ്ഡപത്തിൽ, പുല്ലുരാംപാറ ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം വിഷ്ണു, അർജുൻ കല്ലടയിൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Back to top button