TOP NEWS
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചുകൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചുകൂടരത്തി ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കമായികോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് അന്തരിച്ചു.താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നുകൂടരഞ്ഞി : ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായ പി ടി മാത്യു മാസ്റ്റർ പൂക്കളത്തിൽ അന്തരിച്ചു.മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.പുതുപ്പാടി; കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ അന്നമ്മ അന്തരിച്ചുനന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി
Kodanchery

തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ വാഹന പ്രചരണ ജാഥ

കോടഞ്ചേരി; പൊതു ജനങ്ങളുടെയും കുട്ടികളുടെയും ജീവന് ഭീഷണിയും, തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത രീതിയിൽ വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കൾ ജീവന് ഭീഷണിയും, ജീവിതത്തിന് തടസ്സവും സൃഷ്ടിക്കുകയാണെന്ന് താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ്.

തെരുവ് നായ്ക്കളെ നിയന്ത്രിച്ച് ജനജീവിതം സ്വാഭാവിക രീതിയിൽ കൊണ്ടുപോക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിങ് ന്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സെപ്റ്റംബർ 24 ശനിയാഴ്ച 10 മണിക്ക് കോടഞ്ചേരിയിൽ നിന്നും ആരംഭിച്ച് കണ്ണോത്ത്, നെല്ലിപ്പൊയിൽ, ആനക്കാംപൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, മുക്കം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരവും, ബന്ധപ്പെട്ട അധികാരികൾക്ക് നൽകുവാനുള്ള നിവേദനങ്ങൾക്ക് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒപ്പ് ശേഖരണവും നടത്തുന്നു.വൈകിട്ട് 5 മണിക്ക് തിരുവമ്പാടിയിൽ ജാഥ സമാപിക്കും.

തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇവയുടെ ആക്രമണത്തെ ചെറുത്ത്‌ ജനജീവിതം സാധാരണ നിലയിൽ ആക്കുന്നതിന് ഫലപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും, വളർത്തു നായകളുടെ കണക്കെടുത്ത് അവയ്ക്ക് കൃത്യമായ വാക്സിനേഷനും നൽകണമെന്നും താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് ഡയറക്ടർ ഫാദർ ജോസ് പെണ്ണാമ്പറമ്പിൽ,മരിയൻ പ്രോലൈഫ് യൂത്ത് വിങ് രൂപത പ്രസിഡന്റ് സുബിൻ തയ്യിൽ, ലൈജു അരീപ്പറമ്പിൽ, അനേക് തോണിപ്പാറ, ഹെസ്സിബ കുളമാലയിൽ, ശ്വേത കാഞ്ഞിരക്കാട്ട് തൊട്ടിയിൽ തുടങ്ങിയവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published.

Back to top button