Mukkam

തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം എസ്.ടി.യു

മുക്കം : ജോലികൾ വെട്ടി കുറച്ച് ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് തിരുവംമ്പാടി മണ്ഡലം തൊഴിലുറപ്പ് കുടുംബശ്രീ യൂണിയൻ (എസ്.ടി.യു) കൺവൻഷൻ ആവിശ്യപ്പെട്ടു.

തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം അറുനൂറ് രുപയാക്കി വർദ്ധിപ്പിക്കണമെന്നും, സി.ഡി.എസ് മെമ്പർമാർക്ക് ഓണറേറിയം നൽകുമെന്ന വാക്താനം സർക്കാർ പാലിക്കണമെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷരിഫ് അമ്പല കണ്ടി അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് കുടുംബശ്രീ യൂണിയൻ സംസ്ഥാന സെക്രട്ടറി അഷ്റഫ് കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.

മുനിറത്ത് ടീച്ചർ, അബൂബക്കർ മൗലവി, ലൈസ സണ്ണി, മുനീർ മുത്താലം, ഇമ്പിച്ചാലി കാരശ്ശേരി സംസാരിച്ചു. ആയിഷ ചേലപ്പുറം സ്വാഗതവും ജുമൈലത്ത് കോടഞ്ചേരി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button