Mukkam

സൗഹൃദ കേരളം പെൺ കൂട്ടായ്മ മുക്കം ചാപ്പറ്ററിന്റെ ആഭിമുഖ്യത്തിൽ ലഹരി മുക്ത ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുക്കം : സൗഹൃദ കേരളം പെൺ കൂട്ടായ്മ മുക്കം ചാപ്പറ്ററിന്റെ ആഭിമുഖ്യത്തിൽ ‘കാലിക മാറ്റങ്ങളിൽ കാലിടറാതെ’ എന്ന തലക്കെട്ടിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത് ഉദ്ഘാടനം ചെയ്തു. ഫാറുഖ് ട ട്രെയിനിംഗ് കേളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജൗഹർ  മുനവ്വർ മുഖ്യപ്രഭാഷണം നടത്തി. എൻ സി സുഹറ അധ്യക്ഷത വഹിച്ചു.
നദ്‌വ ഷമീർ പ്രാർത്ഥന ഗീതം നടത്തി. ശഹീദ കീലത്ത് സ്വാഗതവും ലൈല മുസ്തഫ നന്ദിയും പറഞ്ഞു. റബീബ മുക്കം, ഫിൽസി മുക്കം, സുബൈദ ചേന്നമംഗല്ലുർ, ഹസീന പൊറ്റശ്ശേരി, ശിബില പൊറ്റശ്ശേരി, ശാന്താദേവി മുത്തേടത്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button