Mukkam
പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് മണാശ്ശേരിയിൽ സ്നേഹദീപം തെളിയിച്ചു

മുക്കം: ദേശീയ പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് പാലിയേറ്റിവ് സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് സുരക്ഷാ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണാശ്ശേരിയിൽ സ്നേഹദീപം തെളിയിച്ചു.
സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി അധ്യക്ഷത വഹിച്ച പരിപാടിയിൽ സോണൽ ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ എം.വി രജനി, ഉണ്ണികൃഷ്ണൻ മാസ്റ്റർ, സുമേഷ്, എം ആതിര തുടങ്ങിയവർ സംസാരിച്ചു.







