Kodanchery
പരിസര ശുചീകരണം നടത്തി

കോടഞ്ചേരി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 153 ാം ജൻമ്മ ദിന ഘോഷങ്ങളുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്ര പിതാവിനോടുള്ള അദര സുചകമായി പൊതു സ്ഥാപനങ്ങളുടെ പരിസര ശുചീകരണം നടത്തി. മഹാത്മാ ഗാന്ധി ദേശീയ തൊഴിൽ ഉറപ്പ് തൊഴിലാളികൾ പഞ്ചായത്ത് മെമ്പർമാരുടെ നേത്യത്വത്തിൽ ശുചികരണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.
കണ്ണോത്ത് പബ്ലിക്ക് ലൈബ്രറിയുമായി സഹകരിച്ചണ് സുചികരണ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഗാന്ധി ജയന്തി ദിന സന്ദേശം നൽകി സുചികരണ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഭാരവാഹികളായ ബെന്നി ഉപ്പുമാക്കൽ, ജസ്റ്റിൻ വെള്ളച്ചാലിൽ , തൊഴിൽ ഉറപ്പ് മേറ്റ് മേഴ്സി സണ്ണി എന്നിവർ നേത്യത്വം നൽകി.







