Koodaranji
കൂടരഞ്ഞി കൃഷിഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു

കൂടരഞ്ഞി: കേര കേരളം സമൃദ്ധ കേരളം പദ്ധതിയിൽ അനുവദിച്ച സങ്കരയിനം തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം കൂടരഞ്ഞി കൃഷിഭവനിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. പദ്ധതി പ്രകാരം 50% സബ് സബ്സിഡിയിൽ തെങ്ങും തൈകൾ വിതരണം ചെയ്തു.
വികസനകാര്യ കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ മെമ്പർ മാരായ ജെറീന റോയ്, സുരേഷ് ബാബു, കൃഷി അസിസ്റ്റന്റ്മാരായ മിഷേൽ ജോർജ്, ഷഹന സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







