Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് സ്കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി. ആനക്കാംപൊയിൽ ഗ്രാമപഞ്ചായത്ത് എൽ പി സ്കൂളിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.
ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള തൊണ്ടിമ്മൽ എൽ പി സ്കൂളിലെ 42 കുട്ടികൾക്കും ആനക്കാംപൊയിൽ എൽ പി യിലെ 64 കുട്ടികൾ ഉൾപ്പെടെ ആകെ 106 കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പോഷക ഗുണമുള്ള ഭക്ഷണങ്ങളാണ് നൽകുന്നത്. വാർഡ് മെമ്പർ മഞ്ജു ഷിബിൻ, പ്രധാനാദ്യാപിക ബിന്ദു, പി.ടി എ പ്രസിഡന്റ് പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.







