Thiruvambady

തനിച്ച്‌ ജീവിക്കുകയായിരുന്നയാളുടെ മൃതദേഹം ജീർണിച്ചനിലയിൽ

തിരുവമ്പാടി : തനിച്ച്‌ ജീവിക്കുകയായിരുന്നയാളുടെ മൃതദേഹം ജീർണിച്ചനിലയിൽ. കൂടരഞ്ഞി കൂമ്പാറ കുരിശുമല പനച്ചിക്കൽ അപ്പച്ചന്റെ (60) മൃതദേഹമാണ് താമസസ്ഥലമായ ഷെഡിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.

അവിവാഹിതനാണ്. കൂലിവേലയെടുത്തായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. തിരുവമ്പാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Related Articles

Leave a Reply

Back to top button