ലഹരി വിമുക്ത കേരളം ഏകദിന ശില്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി രക്ഷകർത്യ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഷിജി ആൻറണി അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ് കെ സി ചടങ്ങ് ഉദ്ഘാടനം ചെയ്തു .വിവിധ ഇനങ്ങളിലുള്ള മാരകമായ ലഹരിപദാർത്ഥങ്ങളുടെ ചിത്രങ്ങൾ സഹിതം പങ്കുവെച്ച് അദ്ദേഹം രക്ഷിതാക്കളോട് സംസാരിച്ചു.
കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു ലഹരി വിരുദ്ധ സന്ദേശവും ലഹരി വിരുദ്ധ സത്യപ്രതിജ്ഞയും ചൊല്ലി കൊടുത്തു. ഹൈസ്ക്കൂൾ അദ്ധ്യാപികയായ ജ്യോതി മോൾ, ഹയർ സെക്കന്ററി അദ്ധ്യാപകനായ ജിൻസ് ജോസ് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സി. മെൽവിൻ S I C സ്വാഗതം ആശംസിച്ച ചടങ്ങിന് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ നന്ദി അർപ്പിച്ചു സംസാരിച്ചു. പ്ലസ് ടു വിദ്യാർത്ഥിനി എമിറ്റ ഗ്രേസ് പ്രോഗ്രാം അംഗറിങ് ചെയ്തു. ക്ലാസ്സിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.







